Wednesday
17 December 2025
30.8 C
Kerala
HomeEntertainmentമാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകൻ ഹൻസൽ മേത്ത

മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകൻ ഹൻസൽ മേത്ത

മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകൻ ഹൻസൽ മേത്ത. ശക്തമായ ചിത്രമാണ് നായാട്ട്. ഉദ്വേഗജനകവും സൂക്ഷമമായ കഥാപാത്ര സൃഷ്ടികൊണ്ടും മികവുറ്റ ചിത്രം. നല്ല സംവിധാനവും അഭിനയവും കാഴ്ച്ചവെച്ചിരിക്കുന്ന സിനിമ എല്ലാവരും കണ്ടുനോക്കണമെന്ന് ഹൻസൽ മേത്ത ട്വിറ്ററിൽ കുറിച്ചു.

തിയേറ്റർ റിലീസായി എത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒ.ടി.ടിയിൽ പ്രദർപ്പിച്ച് തുടങ്ങിയത്. നെറ്റ്ഫ്‌ലിക്‌സിൽ എത്തിയതോടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്.

ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന പൊലീസ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷാഹി കബീർ ആണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

 

 

RELATED ARTICLES

Most Popular

Recent Comments