സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

0
79

സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ (78)കോഴിക്കോട് നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.

കഴിഞ്ഞ വർഷം ഡിസംബർ 12 ന് ഖാദർ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും. മയ്യത്ത് നമസ്കാരം രാവിലെ 10.30ന്.

മക്കൾ:ഫിറോസ്, കബീർ, അദീപ് , സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്) സഹീർ (ദുബായ്) . സഹോദരങ്ങൾ: അയിശു ,റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കർ ഹാജിയുടെ ഭാര്യ സഫിയ വി.കെ.അബ്ദുൽ മജീദ് (മെമ്പർ തിക്കോടി ഗ്രാമപഞ്ചായത്ത്) വി.കെ.അബ്ദുൽ ലത്തീഫ് .