Thursday
18 December 2025
24.8 C
Kerala
HomeKeralaരോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നിരിക്കുന്നു , ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളിൽ വ്യക്തമാകും : മുഖ്യമന്ത്രി

രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നിരിക്കുന്നു , ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളിൽ വ്യക്തമാകും : മുഖ്യമന്ത്രി

കോവിഡ് രോഗവ്യാപനം സംസ്ഥാനത്തിന് അനുകൂലമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നും ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം. എന്നാൽ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ് 8ന് ശേഷം 8 ജില്ലകളിൽ രോഗവ്യാപനത്തിൽ 10 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് കേസ് കൂടുന്നത്.

രോഗവ്യപനം കുറയ്ക്കുന്നതിൽ രാത്രി കർഫ്യുവും വാരാന്ത്യ നിയന്ത്രണവും ഗുണം ചെയ്തു. ലോക്ഡൗൺ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണം. ലോക്ഡൗണിനുശേഷവും ജനങ്ങൾ ഇപ്പോള് തുടരുന്ന ജാഗ്രത അതേപടി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments