ദി​വ​സ​വും ഗോ​മൂ​ത്രം കു​ടി​ക്കു​ന്നതുകൊണ്ടാണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ത്തത്: പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​ർ

0
80

 

കോ​വി​ഡ് ബാ​ധി​ക്കാ​ത്ത​ത് ദി​വ​സ​വും ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് എന്ന് ബി​ജെ​പി എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​ർ. ഭോ​പ്പാ​ലി​ലെ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ഗ്യാ സിം​ഗ് ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് വ​ഴി അ​ണു​ബാ​ധ​യി​ൽ നി​ന്നും കോ​വി​ഡ് വൈ​റ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാം. ദി​വ​സ​വും ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ത്ത​ത്.

ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന​തി​നാ​ൽ ഞാ​ൻ മ​രു​ന്നൊ​ന്നും ക​ഴി​ക്കാ​റി​ല്ല. എ​ല്ലാ​വ​രും വീ​ട്ടി​ൽ പ​ശു​വി​നെ വ​ള​ർ​ത്ത​ണം. പ്ര​ഗ്യാ സിം​ഗ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ്ര​ഗ്യാ സിം​ഗി​നെ ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.