നാരദ കൈക്കൂലിക്കേസില്‍ ബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കീമിനെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരാണ് ഹക്കീമിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ജഗ്ദീപ് ധന്‍കര്‍ ഹക്കീം അടക്കം നാലു പേര്‍ക്കെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു.
മന്ത്രി സുബ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് അനുമതി നല്‍കിയത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു.