Sunday
21 December 2025
28.8 C
Kerala
HomeHealthഓടുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു, ഭർത്താവിനും മകനും ഗുരുതരം

ഓടുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു, ഭർത്താവിനും മകനും ഗുരുതരം

ഓടുന്ന കാറിന്‌ മുകളില്‍ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാര്‍- തേക്കടി സംസ്ഥാനപാതയിൽ പുളിയന്‍മല അപ്പാപ്പന്‍പാടിക്ക്‌ സമീപമാണ്‌ അപകടമുണ്ടായത്‌. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യാനാണ് (62) മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെണ്ടാനത്ത് പി ഡി സെബാസ്‌റ്റ്യന്‍ (71), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവർക്കാണ് പരിക്ക്.

അരുണ്‍കുമാറിന്‍റെ ഭാര്യയും മുണ്ടിയെരുമ പിഎച്ച്‌സിയില്‍ ഡോക്ടറുമായ ബ്ലെസിയെ ആശുപത്രിയില്‍ എത്തിച്ചശേഷം തൊടുപുഴയ്‌ക്ക്‌ മടങ്ങുമ്പോഴാണ് ദുരന്തം. ഏലത്തോട്ടത്തില്‍ നിന്ന വന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും കട്ടപ്പന, നെടുംങ്കണ്ടം ഫയർഫോഴ്സും കാര്‍ വെട്ടിപൊളിച്ചാണ്‌ അകത്ത് കുടുങ്ങിയവരെ പുറത്ത് എടുത്തത്‌. മൂവരെയും കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും സൂസമ്മ മരിച്ചു. പരിക്കേറ്റവരെ ഡിവൈഎഫ്‌ഐ ഹെല്‍പ്പ്‌ഡെസ്‌ക്ക്‌ വാഹനത്തിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. വണ്ടന്‍മേട് പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES

Most Popular

Recent Comments