Wednesday
17 December 2025
30.8 C
Kerala
HomePoliticsകേന്ദ്ര നേതൃത്വത്തെ തെറ്റിധരിപ്പിക്കാൻ ശ്രമം നടക്കുന്നു, ഡൽഹിയിലേയ്ക്കില്ലെന്ന് ചെന്നിത്തല

കേന്ദ്ര നേതൃത്വത്തെ തെറ്റിധരിപ്പിക്കാൻ ശ്രമം നടക്കുന്നു, ഡൽഹിയിലേയ്ക്കില്ലെന്ന് ചെന്നിത്തല

 

 

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കുമെന്ന നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി ചെന്നിത്തല. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും രമേശ് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു.

ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങൾക്കിടയിൽ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്.

ചെന്നിത്തലയെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാക്കി പ്രവർത്തിക്കാൻ അവസരം നൽകുക, പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും കണ്ടെത്തുക എന്നീ ആലോചനകൾക്ക് തടസമിട്ടുകൊണ്ടാണ് രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് ദേശീയ നേതൃത്വത്തെ ചെന്നിത്തല അറിയിച്ചത്.

എഐസിസിക്ക് മുന്നിൽ എത്തുന്ന പരാതികൾക്ക് അടിസ്ഥാനമില്ലെന്നും കേരളത്തിലെ സാഹചര്യം സംബന്ധിച്ച് വിശദമായ പഠനം ദേശീയ നേതൃത്വം നടത്തി, ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments