ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ 19ന്

0
82

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) പുതുതായി തുടങ്ങുന്ന എം.ബി.എ. ഫുള്‍ ടൈം ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യു മേയ് 19ന് രാവിലെ പത്തുമുതല്‍ 12 വരെ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ.മാറ്റ്/സി.മാറ്റ്/കാറ്റ് യോഗ്യത നേടിയവര്‍ക്കും പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. http://meet.google.com/vqk-gcmy-wer എന്നതാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9188001600.