ചൈനയില്‍ രണ്ട് ദിവസമായി തുടരുന്ന ചുഴലിക്കാറ്റില്‍ 12 മരണം. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. വുഹാനിലും കിഴക്കന്‍ ചൈനയിലെ നഗരമായ സുഷൗവിലുമാണ് ചുഴലിക്കാറ്റ് വലിയ നാശം വിതച്ചത്. വുഹാനില്‍ എട്ട് പേരും സുഷൗവില്‍ നാല് പേരുമാണ് മരിച്ചത്. രണ്ട് ദിവസമായി തുടരുന്ന കാറ്റില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
നിരവധി വീടുകൾ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ്വീ. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മണിക്കൂറില്‍ 202 മുതല്‍ 220 കിലോ മീറ്റര്‍ വേഗതിയില്‍ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.