ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ണ്ടെ​ത്തി; മം​ഗ​ളു​രു തീ​ര​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട നി​ല​യി​ല്‍

0
84

കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍ നി​ന്ന് മത്സ്യബന്ധനത്തിന് പോയി ക​ട​ലി​ല്‍ കാ​ണാ​താ​യ ​ബോ​ട്ട് ക​ണ്ടെ​ത്തി. മം​ഗ​ളു​രു തീ​ര​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബേ​പ്പൂ​ര്‍ നി​യു​ക്ത എം​എ​ല്‍​എ പി ​എ മു​ഹ​മ്മ​ദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ന്യൂ ​മം​ഗ​ളു​രു തീ​ര​ത്ത് ക​ര പ​റ്റാ​നാ​കാ​തെ “അ​ജ്മീ​ര്‍ ഷാ’ ​എ​ന്ന ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​യാ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ബോ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്.

കാലാവസ്ഥ അനുകൂലമായാല്‍ തിരഞ്ഞ് അടുപ്പിക്കാനാകുമെന്ന്‌ സംസ്ഥാന തീരദേശ പൊലീസ് മേധാവി പി വിജയന്‍ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം അഞ്ചിനാണ് 15 മത്സ്യത്തൊഴിലാളികളുമായി ബോട്ട് കടലില്‍ പോയത്.