“ഞങ്ങൾക്കുള്ള വാക്സിൻ എന്തിന്‌ വിദേശത്തേക്ക് അയച്ചു”, പോസ്റ്ററൊട്ടിച്ച 24 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

0
40

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇതിനകം പതിമൂന്നിലേറെ എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോഡിജി നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്” എന്ന പോസ്റ്റർ പതിച്ചതിനാണ് പൊലീസ് നടപടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിൽ നിരവധി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.