ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ അന്തരിച്ചു

0
53

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ അന്തരിച്ചു

ലീല ഗ്രൂപ്പ് ഉടമയും വ്യവസായ പ്രമുഖനുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ഭാര്യ ലീല കൃഷ്ണന്‍ (90) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി കുടുംബസമേതം മുംബൈയിലായിരുന്നു.

മലബാറിലെ വ്യവസായ പ്രമുഖനും നോർത്ത്‌ മലബാർ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ മുൻ പ്രസിഡന്റുമായിരുന്ന പരേതനായ എ കെ നായരുടെ മകളാണ്‌. ലീല വെഞ്ച്വർഗ്രൂപ്പ്‌ ചെയർമാൻ‌ വിവേക്‌ നായർ, ലീല വെഞ്ച്വർഗ്രൂപ്പ്‌ സഹ ചെയർമാൻ ദിനേശ്‌ നായർ എന്നിവർ മക്കളാണ്‌.