ഒടിടി റിലീസിലേക്ക് ചുവടുമാറ്റി ബോളിവുഡും

0
63

കൊവിഡ് സാഹചര്യത്തില്‍ ഒടിടി റിലീസിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് ബോളിവുഡും. കഴിഞ്ഞ വര്‍ഷത്തെ ഈദിന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ‘രാധെ’ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഒരു സല്‍മാന്‍ ചിത്രം എത്തുന്നത് ഇതാദ്യമാണ്. 42 ലക്ഷത്തിലധികം കാഴ്ചകളാണ് സീ5ല്‍ ആദ്യദിനം ചിത്രത്തിന് ലഭിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായി ആദ്യ രണ്ടു ദിവസം ചിത്രം 1.09 കോടി നേടിയതായാണ് കണക്ക്. പേ പെര്‍ വ്യൂ രീതിയില്‍ ഒടിടി റിലീസ് ചെയ്ത ചിത്രം സീ പ്ലെക്സില്‍ കാണാനായി ടിക്കറ്റ് ഒന്നിന് 249 രൂപയാണ് സീ 5 ഈടാക്കിയിരുന്നത്. ഇതിലൂടെ ആദ്യദിനം തന്നെ 100 കോടിയിലധികം സീ 5 നേടിയതായാണ് വിവരം.