മംഗളുരു തുറമുഖത്തിനടുത്ത് ബോട്ട് മുങ്ങി; ഒരാൾ മരിച്ചു, നാലുപേരെ കാണാതായി

0
72

 

മംഗളുരു തുറമുഖത്തിനടുത്ത് ടഗ്‌ബോട്ട് മുങ്ങി ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിച്ചു. ശനിയാഴ്ച രാവിലെ തേറത്തേക്ക് വരുന്നതിനിടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

അൻഡർ വാടെർ സെർവീസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള അലയൻസ് എന്ന ബോട്ടാണ് മുങ്ങിയത്. മംഗളൂറു റിഫൈനറി ആൻഡ് പെട്രോകെമികൽസ് ലിമിറ്റഡിലേക്ക് വരുന്ന ചരക്ക് കപ്പലുകളിൽ നിന്നും സാധനങ്ങൾ ഇറക്കാൻ സഹായിക്കുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ലിമിറ്റഡിന്റെ (എംആർപിഎൽ) ചരക്കുകളുമായി എത്തുന്ന കപ്പലുകളുടെ നീക്കത്തിനും ചരക്ക് ഇറക്കിനും മറ്റും സഹായിക്കുന്ന തുറമുഖത്തിനടുത്ത് വലിയ കപ്പലുകളിൽ നിന്നും ചരക്ക് ഇറക്കാൻ ഉപയോഗിക്കുന്ന ടഗ്ബോട്ടാണെന്നു അപകടത്തിൽപ്പെട്ടത്.

എംആർപിഎല്ലിന്റെ ചരക്കുനീക്കത്തിനായി കടലിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ചരക്കുകൾ ഇറക്കിയശേഷം വെള്ളിയാഴ്ച മടങ്ങേണ്ടിയിരുന്നു. എന്നാൽ അന്നു തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെ തുറമുഖത്തേക്കു വരുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്.

ശനിയാഴ്ച രാവിലെ 10.30ന് ടഗും തുറമുഖവുമായുള്ള ആശയ വിനിമയം വിഛേദിക്കപ്പെട്ടു. തുടർന്ന് തുറമുഖം അധികൃതർ വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചു. കോസ്റ്റ്ഗാർഡും തുറമുഖവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെ രക്ഷിച്ചത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ നാലുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.