വാക്സിനുകൾ കയറ്റി അയച്ചതിനെ വിമർശിച്ചു മോദിക്കെതിരെ പോസ്റ്റർ:15 പേർ അറസ്റ്റിൽ

0
66

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരുദ്ധമായ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകൾ സംബന്ധിച്ച് വ്യാഴാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു.

‘നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിനുകൾ എന്തിനാണ് മോദിജീ നിങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.