സൗദിയില്‍ വാഹനാപകടം: തിരൂരങ്ങാടി സ്വദേശികള്‍ മരിച്ചു

0
118

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ തിരൂരങ്ങാടി സ്വദേശികള്‍ മരിച്ചു. തിരൂരങ്ങാടി ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം ( 29 ), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ അലി മുഹമ്മദ് മുനീബ് ( 30 ) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റിയാദ് അബഹയില്‍ നിന്ന് ദമാമിലേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു.