ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0
52

അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ‘ഈശോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിക്കുന്നതുമാണ് പോസ്റ്ററില്‍ ഇള്ളത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.