ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊടുങ്കാറ്റ്‌, നിരവധി പേര്‍ക്ക് പരിക്ക്, വ്യാപക നാശനഷ്ടം

0
83

ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആറുപേരെ കാണാതായി. 40 പേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റില്‍ മരങ്ങള്‍ വീണതായും നിര്‍മ്മാണ സൈറ്റുകളിലെ ഷെഡ്ഡുകള്‍ പൊളിഞ്ഞുവീണതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. പരിക്കേറ്റിട്ടുണ്ട്. പ്രാദേശികസമയം രാത്രി 8. 40 നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ക്കാര്‍ക്കും ജീവന് ഭീഷണിയില്ലെന്ന് വാർത്ത ഏജൻസിയായ സിന്‍‌ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജിയാങ്‌സു പ്രവിശ്യയിലെ സുസൗ നഗരത്തിലും ചുഴലിക്കാറ്റ് ദുരിതം വിതച്ചു. ഒരാൾ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.