കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് മെഡി ടീം

0
74

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് മെഡി ടീമിനെ സജ്ജമാക്കി. 1672 പേരാണ് ഒന്നാംഘട്ട ടീമിൽ ഉള്ളത്.

യോഗ്യത ഉണ്ടായിട്ടും പലകാരണങ്ങളാൽ ആരോഗ്യ രംഗത്ത് തുടരാൻ കഴിയാത്തവരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരും മെഡിക്കൽ പഠനം പൂർത്തീകരിച്ചതുമായ വിദ്യാർഥികളടങ്ങിയ മെഡിക്കൽ ടീമിനെയാണ് ബോർഡ് സജ്ജമാക്കിയത്.

ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ലാബ്‌ടെക്‌നീഷ്യൻസ്, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പാസായവർ എന്നിവർ ടീമിലുണ്ട്. സിഎഫ്എൽടിസികളിൽ പ്രവർത്തിക്കാനും കോവിഡ്മൂലം മരണമടഞ്ഞവരുടെ സംസ്‌കാരചടങ്ങുകൾ നടത്തുവാൻ പരിശീലനം ലഭിച്ച വളണ്ടിയർമാരും മെഡി ടീമിൽ ഉണ്ടാകും.

അതത് ജില്ലാ ഭരണസംവിധാനത്തിന് ടീമിന്റെ ലിസ്റ്റ് കൈമാറുമെന്നും ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചു. മെഡിക്കൽ ടീമിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത യുവജനക്ഷേമ ബോർഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.