ഇടുക്കി ജി​ല്ല​യി​ൽ രാ​ത്രി യാ​ത്രാ നി​രോ​ധ​നം

0
66

 

ഇടുക്കി ജില്ലയില്‍ ഇന്ന് വൈകിട്ട് 7 മുതല്‍ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് ജില്ലാ കലക്ടര്‍ യാത്രാനിരോധനം പ്രഖ്യാപിച്ചത്.

ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്.