Wednesday
17 December 2025
30.8 C
Kerala

രാജ്യദ്രോഹക്കുറ്റത്തിന് വൈഎസ്‌ആര്‍ കോണ്‍ഗ്രസിലെ വിമത നേതാവും നര്‍സപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജുവിനെ അറസ്റ്റ് ചെയ്തു. 2012 ലെ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ആന്ധ്രപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ( സിഐഡി) ഇന്നലെ രാത്രിയോടെ കൃഷ്ണരാജുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

124 എ, 153 എ, 505 എന്നീ വകുപ്പുകളാണ് കൃഷ്ണരാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സാമുദായിക ഐക്യം തകര്‍ക്കുക ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്. താന്‍ കൂടി ഭാഗമായ സര്‍ക്കാരിലെ പ്രമുഖരെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ കൃഷ്ണരാജു നിരന്തരം ശ്രമിച്ചിരുന്നതായും ആരോപണം ഉണ്ട്.

RELATED ARTICLES

Most Popular

Recent Comments