അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്തിന്റെ പലസ്ഥലത്തും ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നു

0
46

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പലസ്ഥലത്തും ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നു. അതേസമയം അറബിക്കടലില്‍ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗത്തില്‍ വരെ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ അതിതീവ്രന്യൂനമര്‍ദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ പ്രവചനം.