വലിയതുറ കടൽ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിൻറെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. വിള്ളൽ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിൻറെ ഗേറ്റ് പൂട്ടി.