Wednesday
17 December 2025
30.8 C
Kerala
HomeKeralaKSEB - അറിയിപ്പ് - ദയവായി ശ്രദ്ധിക്കുക

KSEB – അറിയിപ്പ് – ദയവായി ശ്രദ്ധിക്കുക

KSEB – അറിയിപ്പ് – ദയവായി ശ്രദ്ധിക്കുക.

Lock down തുടങ്ങിയതിനുശേഷം മിക്ക ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.

നിങ്ങളുടെ വീടുകളിൽ കോവിഡ് പോസിറ്റീവ് ഉണ്ടെങ്കിൽ, കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക. പിപിഇ കിറ്റും മറ്റു സംവിധാനങ്ങളുമായി തീർച്ചയായും ശരിയാക്കും. ദുഃഖകരമായ ഒരുകാര്യം, ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.
ദയവായി ഇത്തരം ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു.
ഞങ്ങൾക്കും കുടുംബമുണ്ട്

ഞങ്ങൾ ഉറപ്പ് തരുന്നു
കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് പ്രശ്നം ഞങ്ങൾ ശരിയാക്കിത്തരും.

RELATED ARTICLES

Most Popular

Recent Comments