BREAKING : ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, എട്ട് പേരെ കാണാതായതായി

0
70

 

ടൗട്ടെ ചുഴലിക്കാറ്റിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ട് മുങ്ങിയതായി വിവരം. തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുരു​ഗൻ തുണൈ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് ശക്തമായ കാറ്റിലും തിരയിലും പെട്ട് മുങ്ങിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

സംഭവമറിഞ്ഞ് കോസ്റ്റ്ഗാർഡും നാവികസേനയും സ്ഥലത്ത് തിരച്ചിൽ തുടങ്ങി. അപകടം നടക്കുമ്പോൾ ബോട്ടിൽ ഉടമയടക്കം എട്ട് പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.

മറ്റു ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് കാണാതായവരുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. സാറ്റലൈറ്റ് ഫോൺ വഴിയാണ് ഇവർ വിവരം കൈമാറിയത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.