Sunday
11 January 2026
28.8 C
Kerala
HomeIndiaവ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ സജ്ജീവം, മുന്നറിയിപ്പുമായി അധികൃതർ

വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ സജ്ജീവം, മുന്നറിയിപ്പുമായി അധികൃതർ

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.

രജിസ്​ട്രേഷന്റെ പേരിൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്​വേർഡുകളും മറ്റ്​ വിവരങ്ങളും ചോർത്തുകയാണ്​ ലക്ഷ്യം.അതിനാൽ വാക്​സിന്​ രജിസ്​ട്രേഷൻ നടത്തുന്നത്​ ഔദ്യോഗികമായ കോവിൻ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന്​ ഉറപ്പാക്ക​ണമെന്ന്​ സി.ഇ.ആർ.ടി ഇൻ പറയുന്നു.

വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്​. എസ്​.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്​റ്റാൾ ആവുകയും വിവരങ്ങൾ ചോർത്തുകയുമാണ്​ ചെയ്യുന്നത്​.

കൊവിഡ് വാക്സിൻ രജിസ്ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി​ അവകാശ​പ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകൾ, ഇ മെയിലുകൾ, എസ്​.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന്​ സാ​ങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

RELATED ARTICLES

Most Popular

Recent Comments