കോൺഗ്രസിൽ തിരുത്തൽ വേണം, തെരഞ്ഞെടുപ്പ് പരാജയം ആഴത്തിൽ വിലയിരുത്തണം : മാത്യു കുഴൽനാടൻ

0
140

കോൺഗ്രസിൽ തിരുത്തൽ വേണമെന്നും സമഗ്രമായ മാറ്റം ആവശ്യമെന്നും കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. തെരഞ്ഞെടുപ്പ് പരാജയം ആഴത്തിൽ വിലയിരുത്തണം. ജംബോ കമ്മിറ്റികൾ പാർട്ടിക്ക് ദോഷം ചെയ്തു. കോൺഗ്രസിന്റെ നാശത്തിനായിരുന്നു ജംബോ കമ്മിറ്റികളെന്നും കുഴൽനാടൻ പറഞ്ഞു.

തലമുറ മാറ്റം അനിവാര്യമാണ്. കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്നും മാത്യു കുഴൽനാടൻ. പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്നവർ നേതൃനിരയിൽ വരണം. ഗ്രൂപ്പും സാമുദായിക സമവാക്യവും നോക്കരുതെന്നും മാത്യു കുഴൽനാടൻ. ആത്മവിശ്വാസം ഉണർത്തുന്ന നേതൃത്വം വരണം. എല്ലാ പ്രായത്തിലുമുള്ള കഴിവുള്ളവർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.