അതിശക്തമായ മഴയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കടുത്ത ജാഗ്രത നിര്ദേശമുള്ള പത്തനംതിട്ട ജില്ലയിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി എം എൽ എ വീണ ജോർജ് വ്യക്തമാക്കി.
അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ആറന്മുളമണ്ഡലത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ കാംപുകൾ തുറുക്കേണ്ട സാഹചര്യം ഇല്ല. കോവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ മറ്റുള്ളവർ എന്നിങ്ങനെ വേർതിരിച്ചാകും ക്യാംപുകൾ തുറക്കുക. അതിനുള്ള സ്ഥലങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. NDRF സേനയും മണ്ഡലത്തിലെത്തി ക്യാംപ് ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടത്തിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയുക്ത എംഎൽഎമാരുടെയും സംയുക്ത യോഗം നടന്നു. സ്ഥിതിഗതികൾ വിലയിരുത്തി. ഔദ്യോഗിക അറിയിപ്പുകൾ ഉൾക്കൊണ്ട് എല്ലാവരും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ആശങ്കവേണ്ട .എന്നാൽ ജാഗ്രത വേണം. എം എൽ എ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.