സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

0
99

എയര്‍ ഇന്ത്യ സാറ്റ്‌സിലെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വിട്ട് കോടതി. അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കാട്ടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസില്‍ സ്വപ്നയും എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.