രാജ്യത്ത് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ. അഞ്ച് ശതമാനം ജിഎസ്ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്‌സിൻ നിർമിക്കാനായാൽ വില കുറയുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുണ്ട്. ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്‌നിക് വി വാക്‌സിന്റെ നിർമാതാക്കൾ.
സ്പുട്‌നിക് വാക്‌സിൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ് ഹൈദരബാദിൽ നൽകിയതായും ഡോ. റെഡ്ഡീസ് കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് വാക്‌സിൻ അടുത്ത ആഴ്ചമുതൽ വിപണിയിൽ ലഭ്യമാകും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്.
ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്‌നിക്. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന് അംഗീകാരം നൽകിയത് റഷ്യയായിരുന്നു. അടുത്ത ആഴ്ച മുതൽ വാക്‌സിൻ ലഭ്യമായിത്തുടങ്ങിയേക്കും. 91.6 ആണ് സ്പുട്‌നിക് വിയുടെ എഫിഷ്യൻസി റേറ്റ്. ഇന്ത്യയിൽ ഇതുവരെ കൊവാക്‌സിനും കൊവിഷീൽഡിനുമാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ രണ്ട് വാക്‌സിനെക്കാൾ എഫിഷ്യൻസി റേറ്റ് സ്പുട്‌നിക് വിയ്ക്കുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീൽഡിന്റെ നിർമാതാക്കൾ. കൊവാക്‌സിൻ നിർമിക്കുന്നത് ഭാരത് ബയോടെക്കാണ്.
കോവിഡ് ഭേദമായവരെക്കാൾ പ്രതിരോധ ശേഷി (ഒന്നര മടങ്ങ്) സ്പുട്‌നിക് സ്വീകരിച്ചവർക്കുണ്ടെന്നാണു റഷ്യയുടെ അവകാശവാദം. എല്ലാ പ്രായക്കാരിലും ഒരുപോലെ ഫലപ്രദമാണ്. 10 ഡോളർ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങൾക്കു വാക്‌സിൻ നൽകുന്നത്.