Wednesday
17 December 2025
30.8 C
Kerala
HomeIndiaകൊവിഡിനിടെ പ്രധാനമന്ത്രിക്ക് പുതിയ വസതി; സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം 20000 കോടി; വ്യാപക വിമര്‍ശനം

കൊവിഡിനിടെ പ്രധാനമന്ത്രിക്ക് പുതിയ വസതി; സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം 20000 കോടി; വ്യാപക വിമര്‍ശനം

കൊവിഡ് വ്യാപനത്തിനിടയിലും പ്രധാനമന്ത്രിക്ക് പുതിയ വസതി അടക്കം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പുരോഗമിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം.പ്രതിപക്ഷ പാർട്ടികളും ചരിത്രകാരന്മാരും പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവുമായി എത്തി.സെന്‍ട്രല്‍ വിസ്തയ്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും രംഗതെത്തിയിരുന്നു.

എന്നാൽ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരം, ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓഫീസും വസതിയും, കേന്ദ്ര സെക്രട്ടേറിയറ്റിനായി 11 മന്ദിരങ്ങള്‍ – ഇതെല്ലാം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ ചെലവ് 20000 കോടി.

കൊവിഡ് മഹാമാരിക്കാലത്ത് ഓക്സിജനും വാക്സീനും വേണ്ടി ജനം നെട്ടോട്ടമോടുമ്പോള്‍ പദ്ധതി നിര്‍ത്തിവയ്‍ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതി ഉപേക്ഷിക്കുകയോ നിര്‍ത്തിവയ്‍ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപര്‍ ഉള്‍രപ്പെടെ 76 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.

വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപുരോഗതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കടക്കം CPWD വിലക്കേര്‍പ്പെടുത്തി. നിര്‍മാണസ്ഥലത്ത് തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments