ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി

0
83

 

ഇസ്രായേൽ -പാലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും സുരക്ഷാമുറികൾക്ക് സമീപം തന്നെ ചിലവഴിക്കുകയും വേണം.

കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്‌സൈറ്റോ അവരുടെ തയ്യാറെടുപ്പ് ബ്രോഷറോ കാണുക. അടിയന്തിര സാഹചര്യങ്ങളിൽ, +972549444120 എന്ന നമ്പറിൽ ബന്ധപ്പെടുക, അല്ലെങ്കിൽ [email protected] ൽ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക. കൂടുതൽ മാർഗനിർദേശങ്ങൾ എംബസി ഉദ്യോഗസ്ഥർ നൽകുമെന്നും അറിയിപ്പുണ്ട്