നടൻ പി സി ജോർജ്‌ അന്തരിച്ചു

0
55

 

നടൻ പി സി ജോർജ്‌ അന്തരിച്ചു. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉന്നത പോലീസ് പദവിയിൽ ഇരിക്കവെയാണ്‌ സിനിമയിലെത്തിയത്‌. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ആയിരുന്നു.

കൊരട്ടി സ്വദേശിയാണ്. 78 സിനിമകളിൽ അഭിനയിച്ചു. ഇന്നലെ, ചാണക്യൻ, സംഘം, ആയിരപ്പറ, ഇഞ്ചക്കാടൻ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകൾ. സംസ്‌കാരം നാളെ കൊരട്ടിയിൽ .