ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

0
155

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ ഷിബു (ഷിബു മോഹൻ- 46) കൊവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നിന് അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി മൾട്ടിസ്പെഷ്യാലിറ്റിയിൽ വെൻ്റിെലെറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ രോഗം മൂർച്ഛിച്ചു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു, ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്‌സ് ). രണ്ട് മക്കളുണ്ട്.