കോവിഡ്: ഹൈക്കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാക്കന്‍ തീരുമാനം

0
40

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ ഹൈക്കോടതി തീരുമാനം. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന നിര്‍വഹിക്കാനുമാണ് തീരുമാനം. കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിപ്രവര്‍ത്തനം വീണ്ടും ആരംഭിച്ച്‌ 45 ദിവസത്തിനകം നല്‍കണം. ഇക്കാലയവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഫയലിങ് സംബന്ധിച്ചു വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും.