എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

0
70

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് സ്റ്റേ. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേര്‍ത്തലയില്‍ ആണ് തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്ത് ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ കോവിഡ് ബാധിതരാവുന്ന പശ്ചാത്തലത്തിലാണ് 9500 ഓളം പേര്‍ പങ്കെടുക്കുന്ന വാര്‍ഷിക പൊതുയോഗം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിലയിരുത്തി. വാര്‍ഷികപൊതുയോഗം മാറ്റിവെക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിക് കോടതി നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാര്‍ഷികപൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ് കുടും മറ്റുമാണ് കോടതിയെ സമീപിച്ചത്.