സിഐടിയു ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് സഖാവ് ബീരേന്ദ്ര ഭണ്ഡാരി കോവിഡ് ബാധിച്ച് മരണപ്പെട്ടു.

0
104

അടിയന്തിരാവസ്ഥക്ക് മുന്നേ തന്നെ ഉത്തർപ്രദേശിലെ വ്യവസായമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിലുണ്ടായിരുന്ന സഖാവ് ഉത്തരാഖണ്ഡ് രൂപീകരണത്തിന് ശേഷം നിരവധി വർഷം സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. സംസ്ഥാനത്തെ വ്യവസായമേഖലകളിലെ തൊഴിലാളികളെ യൂണിയനു കീഴിൽ കൊണ്ടുവരികയും ആശാ തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത സഖാവിന്റെ മരണം രാജ്യത്തെ തന്നെ തൊഴിലാളി വർഗത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.