Saturday
10 January 2026
20.8 C
Kerala
HomeKeralaമധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ലോക കേരളസഭാംഗമായ കൊല്ലം വെളിയം ആരൂർക്കോണം അശ്വതി ഭവനിൽ എൻ ധനപാലൻ (അനി-‐ 58), ഭാര്യ ജലജ ധനപാലൻ (51) എന്നിവരാണ് മരിച്ചത്. വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്റുകൂടിയാണ്‌ ധനപാലൻ . മക്കളും ഡ്രൈവറും അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടു.

മധുര വിനായപുരത്താണ് അപകടം. വിശാഖപട്ടണത്ത് ബിസിനസുകാരനായ ധനപാലന്റെ കുടുംബവും പുത്തൂരിലുള്ള മറ്റൊരു കുടുംബവും രണ്ട് കാറുകളിലായി നാട്ടിലേക്ക് വരുകയായിരുന്നു. മുമ്പിൽ സഞ്ചാരിച്ചിരുന്ന ധനപാലന്റെ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ധനപാലൻ മുൻ സീറ്റിലും ജലജ പിൻ സീറ്റിൽ ഇടത് ഭാഗത്തുമാണ് ഇരുന്നിരുന്നത്.

കാറിന്റെ ഇടത് ഭാഗം ട്രക്കിലിടിച്ചു പൂർണമായും ഇടിച്ചു കേറി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മധുര രാജാജി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജലജ യാത്രാ മധ്യേയും ധനപാലൻ ആശുപത്രിയിലും മരിച്ചു.

ഇവരുടെ മക്കളായ ജെ ഡി അശ്വതി (18), ജെ ഡി അനുഷ് (14), ഡ്രൈവർ പത്തനാപുരം സ്വദേശി അഗസ്റ്റിൻ എന്നിവർക്ക് പരിക്കില്ല. ധനപാലന്റെയും ജലജയുടെയും മൃതദേഹം വെള്ളിയാഴ്ച വെളിയത്തെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു .

RELATED ARTICLES

Most Popular

Recent Comments