ഇസ്രയേലില്‍ നിന്ന് പ്രത്യേക വിമാനത്തിൽ സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ എത്തിക്കും

0
57

ഇസ്രയേലില്‍ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡല്‍ഹിയില്‍ കൊണ്ടുവരും.

ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം.ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.

അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.ഇന്നലെ രാത്രിയോടെ സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയിരുന്നു. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

അതേ സമയം നിലവിൽ അക്രമം തുടരുന്ന സാഹചര്യമാണ് ഇസ്രായേലിൽ നിലനിൽക്കുന്നത്. അതിനാൽ തന്നെ ടെൽ അവീവ് വിമാനത്താവളത്തിൻറെ പ്രവർത്തനം തടസപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.