സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണചിത്രങ്ങള്‍ എടുക്കുന്നതിന് വിലക്ക്

0
121

കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ഇരുപതിനായിരം കോടി ചെലവഴിച്ച് നിർമിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്.

നിര്‍മാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

പദ്ധതിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് പദ്ധതി ഉൾപ്പെട്ട സ്ഥലത്തെ ഫോട്ടോ എടുക്കുന്നത് വിലക്കി കേന്ദ്ര പൊതുമരാമത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചത്. ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ നിര്‍മാണ പ്രവര്‍ത്തകര്‍ തടയുന്ന ചിത്രങ്ങള്‍ ദി ക്വിന്റ് പുറത്തുവിട്ടു.