വിദേശത്ത് നിന്നും മടങ്ങിയവർക്ക് അർഹമായ ആനുകൂല്യം ലഭിക്കാൻ നടപടിയുമായി നോർക്ക റൂട്ട്സ്

0
70

 

 

വിദേശത്ത് നിന്നും മടങ്ങിവന്നവർക്ക് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും അർഹമായ ആനുകൂല്യം ലഭിക്കാൻ നടപടിയുമായി നോർക്ക റൂട്ട്സ്. ആനുകൂല്യങ്ങൾ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നോർക്കയുടെ നടപടി. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എമ്പസി വഴി പരിശ്രമിക്കുന്നുണ്ടെന്ന് നോർക്ക അറിയിച്ചു.

ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോർട്ടിന്റെ കോപ്പി, വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും ഫോൺ നമ്പറും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോൺ നമ്പരും സഹിതം [email protected] എന്ന ഇ മെയിലിൽ അയക്കണം.

ആനുകൂല്യം ലഭിക്കേണ്ടവർ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം അവ നൽകാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ല.

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ളവർ 1800 425 3939 എന്ന നമ്പറിലും, വിദേശത്തുള്ളവർ 00918 8020 12345 എന്ന നമ്പറിലും ബന്ധപ്പെടുക