ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ വെള്ളത്തില്‍

0
102

 

രണ്ടു ദിവസമായി കനത്തുപെയ്യുന്ന മഴയെത്തുടർന്ന് ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാകുന്നു. ചെല്ലാനം, കമ്പനിപ്പടി, ബസാര്‍ മേഖലകളിലാണ് രൂക്ഷമായ കടലാക്രണം. ബസാര്‍ മേഖലയിലാണ് രൂക്ഷമായ കടല്‍കയറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവിടെ മാത്രം നൂറിലേറെ വീടുകൾ വെള്ളത്തിലായി. അമ്പതിലേറെ വീടുകൾ തകർച്ചയുടെ വക്കിലാണ്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്വന്തം നിലയില്‍ മണല്‍ച്ചാക്കുകള്‍ നിറച്ചു മറ്റും കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തുകൂടിയാണ് ചെല്ലാനം. കൊവിഡ് രോഗബാധയ്ക്ക് പിന്നലെ കടാലക്രമണം കൂടി ശക്തമായതോടെ ഇരട്ടി ദുരിതമാണ് മേഖലയിൽ.