ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

0
74

 

കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ കൊവാക്‌സിൻ വിതരണം ചെയ്യാൻ താമസം നേരിടുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വാക്‌സിൻ വിതരണത്തിൽ പലയിടത്തായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. ഈ ആരോപണങ്ങൾ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്. 50 ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും സദാസമയവും തങ്ങൾ നിങ്ങൾക്കായി ജോലി ചെയ്യുകയാണെന്നും അവർ പറഞ്ഞു.