Saturday
10 January 2026
20.8 C
Kerala
HomeIndiaരാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും വ്യാപകമായി നടക്കുന്നു: റിപ്പോർട്ട്

രാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും വ്യാപകമായി നടക്കുന്നു: റിപ്പോർട്ട്

കൊവിഡ് ചികിത്സക്കുവേണ്ടി ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്ന് രാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

ഇവ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റെംഡെസിവർ ഇൻജക്ഷനും ഓക്‌സിജൻ സിലിണ്ടറുകളും കരിഞ്ചന്തയിൽ ഉയർന്ന വില ഈടാക്കി വിൽപന നടത്തുന്നതും രാജ്യത്ത് വ്യാപകമാകുകയാണ്.

മധ്യപ്രദേശിലെ ഇൻഡോറിൽ റെംഡിസിവർ മരുന്ന് പൂഴ്ത്തിവെച്ച് അനധികൃതമായി വിൽപന നടത്തിയിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു നഴ്‌സും ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യപ്രദേശ് പോലീസ് അറിയിച്ചത്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റെംഡിസിവറിന്റെ വില്പനയുമായി ബന്ധപ്പെട്ട് നിരവധി നഴ്‌സുമാരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിയിലാകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഭോപ്പാലിൽ വ്യാജ റെംഡിസിവർ മരുന്ന് വിതരണം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സരബ്ജിത് സിങ് മോഖ പിടിയിലായിരുന്നു.

RELATED ARTICLES

Most Popular

Recent Comments