Thursday
18 December 2025
24.8 C
Kerala
HomeKeralaഇന്ന് ചെറിയ പെരുന്നാൾ; ജാഗ്രതയോടെ ആഘോഷം വീടുകളിൽ

ഇന്ന് ചെറിയ പെരുന്നാൾ; ജാഗ്രതയോടെ ആഘോഷം വീടുകളിൽ

ഇന്ന് ചെറിയ പെരുന്നാൾ, ആഘോഷം വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി. നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിൽ പ്രധാനമാണെന്നും അദ്ദേഹം ആശംസിച്ചു. നോമ്പുകാലത്ത് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റംസാൻ. അപ്പോൾ വീടുകളിൽ പ്രാർത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

RELATED ARTICLES

Most Popular

Recent Comments