ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. നൂറിനടുത്ത് മൃതദേഹങ്ങള്‍ ഗംഗയില്‍ നിന്ന് കണ്ടെത്തിയതോടെ ഇരുസംസ്ഥാനങ്ങള്‍ക്കിടയിലെ പോര്
രൂക്ഷമാകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ബീഹാറിന്റെ ആരോപണം. എന്നാല്‍ ഗാസിപ്പൂരില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം മാത്രമേ യുപി സര്‍ക്കാരിനുള്ളു എന്നും ബീഹാറിലെ വിഷയത്തില്‍ അവിടുത്തെ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും യുപി പൊലീസ് എഡിജി പ്രശാന്ത്കുമാര്‍ പ്രതികരിച്ചു.