കൊല്ലം: പുനലൂരിൽ കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞെത്തിയ സന്നദ്ധപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. ഇളമ്പൽ സ്വദേശി അനിൽ ഭാസ്കർ(40) ആണ് മരിച്ചത്.
കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാൾ ദിവസങ്ങളായി കോവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തുവരികയായിരുന്നു.