Sunday
11 January 2026
24.8 C
Kerala
HomeIndiaതമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇതോടെ അന്ത്യമായത്.

1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ആൺ പാവം എന്ന സിനിമയിലൂടെയാണ് നെല്ലയ് ശിവ സിനിമാജീവിതം ആരംഭിച്ചത്. വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അൻബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ഹാസ്യനടനെന്ന നിലയിൽ വളരെ സമ്പന്നമായ കരിയറാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വടിവേലുവിനൊപ്പമുള്ള അദ്ദേഹത്തിൻ്റെ കോമഡി സീഉകൾ വളരെ ശ്രദ്ധേയമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments