തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

0
65

തമിഴ് നടന്‍ മാരന്‍ (48) കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തെ രണ്ടുദിവസം മുമ്പാണ് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജയ് നായകനായ ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് റോളുകളിലൂടെയാണ് മാരന്‍ ശ്രദ്ധനേടുന്നത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ്. ബോസ് എങ്കിര ഭാസ്‌കരന്‍, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കെജിഎഫ് ചാപ്റ്റര്‍ 1 തുടങ്ങിയവയാണ് മാരന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം പിന്നീട് സംസ്‌കരിക്കും.