Sunday
11 January 2026
24.8 C
Kerala
HomeWorldഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തി

ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തി

ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദമാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ സാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ 4,500 സാമ്പിളുകളിലാണ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ബി.1.617 വകഭേദം. ഈ വകഭേദത്തിന്റെ കേസുകൾ ഇന്ത്യ കൂടാതെ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ബ്രിട്ടനിലാണ്. കൊവിഡിന്റെ ബി.1.617 വകഭേദം ആഗോള തലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments